ബുറെവി: ആശങ്ക ഒഴിയുന്നു, കേരളത്തിലെത്തുക ശക്തി കുറഞ്ഞ ന്യൂനമർദ്ദമായി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർവരെയാണ് അതിതീവ്ര ന്യൂനമർദത്തിന്‍റെ വേഗത. ചില അവസരങ്ങളിൽ 75 കിമീ വരെയുമാണ്. പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്.

അതേസമയം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‍നാട്ടിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ദുർബലമായിട്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. ഇതോടെ സംസ്ഥാനത്ത് ബുറേവി ആശങ്ക ഒഴിയുകയാണ്. അഞ്ച് ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

'ബുറെവി' ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു. മാന്നാർ കടലിടുക്കിൽ എത്തിയ ചുഴലിക്കാറ്റ് 3 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Cyclone Burevi Kerala updates:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.