photo: പി.ബി. ബിജു

ചക്രവാതചുഴി, ന്യൂനമർദം: സംസ്​ഥാനത്ത്​ 29 വരെ ശക്തമായ മഴ

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത്​ ചക്രവാതചുഴിയും ബംഗാൾ ഉൾ​ക്കടലിൽ പുതിയ ന്യൂനമർദ സാധ്യതയും രൂപംകൊണ്ടതോടെ സംസ്ഥാനത്ത്​ നവംബർ 29 വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത. ന്യൂനമർദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്​, വടക്ക് പടിഞ്ഞാറ്​ ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

വെള്ളിയാഴ്​ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. 27ന്​ കണ്ണൂർ, കാസർകോട്​ ഒഴി​െക 12 ജില്ലകളിലും 28ന്​ കാസർകോട്​ ഒഴികെ 13 ജില്ലകളിലും 29ന്​ എറണാകുളം മുതൽ വടക്കോട്ടുള്ള ഒമ്പത്​ ജില്ലകളിലും മഞ്ഞ അലർട്ട്​ ബാധകമാക്കി. ഇൗ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക്​​ സാധ്യതയുണ്ട്​. മലയോര മേഖലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്​.

നവംബർ 29 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്​. ശനിയാഴ്​ച കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ്​ മുന്നറിയിപ്പ്​. കേരള-ലക്ഷദ്വീപ്-മാലദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40^50 കിലോമീറ്റർ വേഗത്തിലും ചിലയവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലും കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾക്കും സാധ്യതയുണ്ട്. അപകടം ശ്രദ്ധയിൽപെട്ടാൽ ഉടൻ വൈദ്യുതി ബോർഡി​െൻറ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.

Tags:    
News Summary - Cyclone, low pressure: Heavy rainfall up to 29 in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.