തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 11 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴക്കാണ് സാധ്യത. കേരളത്തിനു മുകളിലും സമീപത്തുമായി ശക്തമായ ചക്രവാതച്ചുഴി നിലനില്ക്കുന്നതും കേരളം മുതല്‍ വിദര്‍ഭ വരെ ന്യൂനമര്‍ദപ്പാത്തി നിലനില്ക്കുന്നതുമാണ് മഴക്കു കാരണം. ശക്തി കുറഞ്ഞെങ്കിലും മഴക്കു ശമനമാകണമെങ്കില് നാലു ദിവസം കൂടി കഴിയണം.
വ്യാഴാഴ്ച കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ യെല്ലോ അലർട്ടിലാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശനി, ഞായറും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.