തിരുവനന്തപുരം: കോട്ടയത്തുനിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. പൂർണമായും റിസർവേഷൻ കോച്ചുകളാണ് രണ്ട് ട്രെയിനുകളിലും.
കോട്ടയത്ത് നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന കോട്ടയം-നിലമ്പൂർ പ്രതിദിന സ്പെഷൽ (06326) ഉച്ചക്ക് 11.45ന് നിലമ്പൂരിലെത്തും. ആകെ പത്ത് േകാച്ചുകൾ. ഒക്ടോബർ ഏഴുമുതൽ ഇൗ ട്രെയിൻ ഒാടിത്തുടങ്ങും. നിലമ്പൂരിൽനിന്ന് ഉച്ചക്ക് 3.10ന് തിരിക്കുന്ന നിലമ്പൂർ-കോട്ടയം (06325) പ്രതിദിന എക്സ്പ്രസ് സ്പെഷൽ രാത്രി 10.15ന് കോട്ടയത്തെത്തും. ഒക്ടോബർ ഏഴ് മുതലാണ് ഇൗ സർവിസ് ആരംഭിക്കുക. പത്ത് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുമാണ് ഉള്ളത്.
അതേസമയം ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന സ്റ്റോപ്പുകൾ പലതും വെട്ടിക്കുറച്ചതായി ആക്ഷേപമുണ്ട്. ഇരു ട്രെയിനുകൾക്കും അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്റ്റോപ്പുകളുള്ളത്.
ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുലന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, അങ്കമാലി, കറുകുറ്റി, ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, തൃശൂർ, പൂങ്കുന്നം, മുളങ്കുന്നത്തുകാവ്, വാടക്കാഞ്ചേരി, വള്ളത്തോൾ നഗർ, ഷൊർണൂർ, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിങ്ങനെയാണ് സ്പെഷൽ ട്രെയിനുകളുടെ സ്റ്റോപ്പുകൾ. ഇൗ രണ്ട് ട്രെയിനുകൾക്ക് പുറമേ നാഗർകോവിലിൽനിന്ന് േകാട്ടയത്തേക്കും സ്പെഷൽ എക്സ്പ്രസ് െട്രയിൻ അനുവദിച്ചു. നാഗർകോവിലിൽനിന്ന് ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന െട്രയിൻ രാത്രി 7.35ന് കോട്ടയത്തെത്തും. ഒക്ടോബർ ആറുമുതലാണ് സർവിസ് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.