കൊച്ചി: അണക്കെട്ടുകൾ തുറന്നതു കൊണ്ടാണ് പ്രളയമുണ്ടായതെന്ന വാദം തള്ളി സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. കനത്ത മഴകാലമായതിനാലാണ് ജലവിതാനം ഉയർന്നത്. പ്രളയ ദിനങ്ങളിലെ മഴ 1924ലേതിന് സമാനമായിരുന്നുവെന്നും സർക്കാർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകി.
ഇത്രയധികം മഴ പെയ്യുമെന്ന പ്രവചനം ഉണ്ടായിരുന്നില്ല. മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അണക്കെട്ടുകൾ തുറന്നത്. ബാണാസുര സാഗർ അടക്കം അണക്കെട്ടുകൾ നിയമാനുസൃതമാണ് തുറന്നത്. പെരിയാർ, കബനി നദികളിലൂടെയുള്ള ജലപ്രവാഹം അണക്കെട്ടിലേക്ക് മാത്രമല്ല ഉണ്ടാകുന്നത്. കേന്ദ്ര ജല കമീഷന്‍റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇടുക്കിയടക്കം എല്ലാ അണക്കെട്ടുകളും തുറന്നത്.
കേന്ദ്ര ജല കമീഷന്‍റെ മുഴുവൻ കണ്ടെത്തലുകളും സർക്കാറിന് അനുകൂലമാണ്. ഇടുക്കി അണക്കെട്ട് തുറന്നിരുന്നില്ലെങ്കിലും പെരിയാറിൽ വെള്ളപ്പൊക്കുണ്ടാകുമെന്ന് ജല കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.