തൊടുപുഴ: ഇടുക്കി അണക്കെട്ടിൽനിന്ന് ഏറ്റവും കൂടുതൽ ജലം തുറന്നുവിട്ടത് സംസ്ഥാനം വെള്ളപ്പൊക്കക്കെടുതി നേരിട്ട 2018ലെ സ്വാതന്ത്ര്യദിനം മുതൽ മൂന്നുദിവസം. ഇൗ ദിവസങ്ങളി ൽ സെക്കൻഡിൽ 17 ലക്ഷം ലിറ്റർ വരെ പുറത്തേക്കൊഴുക്കി. കനത്ത മഴയെ തുടർന്ന് ഇടുക്കി തുറ ന്ന ആഗസ്റ്റ് ഒമ്പതിന് ശേഷം ഏറ്റവും കൂടിയ അളവായിരുന്നു ഇത്. തുടർച്ചയായി 58 മണിക്കൂർ ഇൗ അളവിൽ ജലം ഒഴുക്കി. വിവരം പുറത്തുവിട്ടതുമില്ല. ഇടുക്കി അടക്കം 22 അണക്കെട്ടുകൾ ഒരുമിച്ചും 13 എണ്ണം ഇടവിട്ടും തുറന്ന അസാധാരണ സാഹചര്യമായിരുന്നു ഈ മണിക്കൂറുകളിൽ. ഡാമുകൾ തുറന്നത് ദുരന്ത കാരണമായെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് അമിത ജലം ഒഴുക്കിയത് കണക്കിലെടുത്താണെന്നാണ് സൂചന.
ആഗസ്റ്റ് 15ന് രാത്രി ഏഴിന് ശേഷമാണ് അഞ്ചു ഷട്ടറുകളിലൂടെ ഏറ്റവും കൂടുതൽ ജലം കൂടുതൽ സമയം പെരിയാറ്റിലേക്ക് ഒഴുക്കിയത്. 18ന് പുലർച്ച വരെ ഇത് തുടർന്നു. ഇടക്ക് നേരിയ കുറവുവരുത്തിയെങ്കിലും ശരാശരി അളവ് 16.5 ലക്ഷം ലിറ്ററെന്നാണ് വിവരം. 18ന് ൈവകീട്ടാണ് 11 ലക്ഷത്തിലേക്ക് താഴ്ത്തിയത്. 15ന് 111.24 മില്യൺ ക്യൂബിക് മീറ്റർ ജലം പുറത്തേക്കൊഴുക്കിയെന്നാണ് പിന്നീട് വൈദ്യുതി വകുപ്പ് നൽകിയ കണക്ക്. നെറ്റ്വർക്ക് പ്രശ്നം പറഞ്ഞ് ഇടുക്കിയിൽനിന്ന് വിവരങ്ങൾ നൽകിയിരുന്നില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ ഉൾപ്പെടെ തലസ്ഥാനത്തെ ഒാഫിസുകളിലും വിവരങ്ങൾ നൽകിയിരുന്നില്ല.
15ന് വൈകീട്ട് അഞ്ചിന് ശേഷം ഇടുക്കിയിലെ ജലനിരപ്പ് വിവരം പുറത്തുവിട്ടത് 45 മണിക്കൂർ പിന്നിട്ട് 17ന് ഉച്ചക്ക് രണ്ടിനാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിെൻറ അളവ് 1500 ക്യൂമെക്സ് (സെക്കൻഡിൽ 15 ലക്ഷം ലിറ്റർ) ആയി ഉയർത്താൻ തീരുമാനിച്ചതായായിരുന്നു അറിയിപ്പ്. അതേസമയം, ഇൗ അറിയിപ്പ് ജനങ്ങളിലെത്തും മുേമ്പ വൻതോതിൽ ജലം പെരിയാറ്റിലേക്ക് കുതിച്ചെത്തുകയായിരുന്നു. പുഴ കരകവിയുന്ന അളവ് നിമിഷം തോറും വർധിച്ചു. ജലം പുഴയെടുക്കുന്നതിെൻറ വ്യാപ്തി ജനം അറിയാതെ പോയത് അളവ് വർധിപ്പിക്കുന്നത് അറിയാതിരുന്നതിനാലെന്നാണ് നിഗമനം. മുല്ലപ്പെരിയാർ ജലനിരപ്പ് 142 പിന്നിട്ട സാഹചര്യത്തിലായിരുന്നു ഡാമുകളുടെ സുരക്ഷ കണക്കിലെടുത്ത് വൻതോതിൽ ജലം പെരിയാറ്റിലേക്ക് ഒഴുക്കിയത്. കവിഞ്ഞൊഴുകുമോ എന്ന ഭയമായിരുന്നു കാരണം. ഇവിടെ ഡാമുകളുടെ സുരക്ഷയാണ് വൈദ്യുതി വകുപ്പ് നോക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.