പത്തനാപുരം: അപാകതകളുണ്ടായിട്ടും എം.എല്‍.എ ഇടപെട്ട് വിതരണം ചെയ്ത മുച്ചക്ര വാഹനങ്ങള്‍ തിരികെ എടുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയുടെ തീരുമാനം.സുരക്ഷയില്ലാത്ത വാഹനങ്ങളാണ് അംഗപരിമിതര്‍ക്ക് വിതരണം ചെയ്തതെന്ന് 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചർച്ചയായതോടെയാണ് അടിയന്തരമായി ക്ഷേമകാര്യ സ്ഥിരംസമിതി തീരുമാനം എടുത്തത്.
മതിയായ സുരക്ഷയില്ലാത്തതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് വിതരണംചെയ്ത 19 വാഹനങ്ങളുടെ രജിസ്ട്രേഷന് മോട്ടോര്‍ വാഹന വകുപ്പ് നിരസിച്ചിരുന്നു. വാഹന കമ്പനിയിലെ വിദഗ്ധരെ എത്തിച്ച് അപാകതകള്‍ പരിഹരിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കി തിരികെ നല്‍കാനാണ് കമ്മിറ്റി തീരുമാനം. വാഹനങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ സാധ്യമാകാത്തതിനാല്‍ അംഗപരിമിതര്‍ ബുദ്ധിമുട്ടുകയാണ്. ഇതിനിടയില്‍ വാഹനം ലഭിച്ചവര്‍ ഇത് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് തിരികെ കൊണ്ടുവെക്കുകയും ചെയ്തു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിെൻറ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പരിധിയിലെ അംഗപരിമിതര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഒന്നാംഘട്ടമെന്ന നിലയില്‍ പത്ത് പേര്‍ക്ക് വാഹനങ്ങള്‍ വിതരണംചെയ്തു.
എന്നാല്‍ സ്കൂട്ടറുകളുടെ വശങ്ങളിലെ ടയറുകള്‍ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്തതിനാല്‍ മോേട്ടാർ വാഹനവകുപ്പ് രജിസ്ട്രേഷന് നടപടി തടയുകയായിരുന്നു. അപാകതയുള്ള മുച്ചക്രവാഹനങ്ങള്‍ കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ മുന്‍കൈയെടുത്ത് വീണ്ടും വിതരണം ചെയ്തതാണ് വിവാദത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.