പത്തനംതിട്ട: ശബരിമലയിൽ ദർശന സമയം ഇനിയും വർധിപ്പിക്കാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ്. സന്നിധാനത്തും പമ്പയിലും പൊലീസ് നടത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളാണെന്നും ബോർഡ് അറിയിച്ചു. പതിനെട്ടാം പടിയിൽ നിർത്തിയിരുന്ന പൊലീസുകാർ പരിചയ സമ്പന്നരല്ലായിരുന്നു.
കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനത്തിലും അവലോകനയോഗത്തിൽ ദേവസ്വം ബോർഡ് അതൃപ്തി രേഖപ്പെടുത്തി. ശബരിമലയിൽ ഇന്നും തിരക്ക് തുടരുകയാണ്. 82,365 തീർഥാടകരാണ് ദർശനത്തിനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിരിക്കുന്നത്. 67,784 പേർ ഇന്നലെ ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.