ഡേ കെയറിൽ കുട്ടികളെ മർദിച്ച സ്ഥാപനമുടമ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: നഗരത്തിലെ ഡേ കെയറിൽ കുട്ടികൾക്ക് ക്രൂരപീഡനമെന്ന പരാതിയെ തുടർന്ന് സ്ഥാപനമുടമക്കെതിരെ കേസ്. ഒന്നര വയസുള്ള കുട്ടിയെ സ്ഥാപന ഉടമയായ മിനി അടിക്കുന്ന ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടതിനെ തുടർന്നാണ് ക്രൂര പീഡനം പുറംലോകം അറിഞ്ഞത്. 

കൊച്ചി പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് സംഭവം.  ഒന്നര വയസുള്ള കുട്ടിയെ മിനി അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇരുപതോളം കുട്ടികളെ പല കാരണങ്ങൾ പറഞ്ഞ് ഇവർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരി തന്നെയാണ് ചാനലുകളെ അറിയിച്ചത്. അടി കൊണ്ട് കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന പാടുകൾ വെള്ളം തുടച്ച് മായ്ക്കാൻ ഇവർ പറയാറുണ്ടെന്നും ജീവനക്കാരി വ്യക്തമാക്കി. 

കുട്ടികളുടെ ശരീരത്തിൽ പാടുകൾ കണ്ടതോടെയാണ് രക്ഷിതാക്കൾക്ക് സംശയം തോന്നിത്തുടങ്ങിയത്. ഒരു മാസത്തേക്ക് 1500 മുതൽ 3500 രൂപ വരെ വാങ്ങിയാണ് ഇവിടെ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. 
 

Full View
Tags:    
News Summary - day care child Kaliveedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.