തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചയായി സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യനില കണക്കിലെടുത്താണ് ശനിയാഴ്ച രാത്രി പൊലീസ് ഇടപെട്ട് ആശുപത്രിയിലാക്കിയത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവര്‍ തിരികെയെത്തി നിരാഹാരം തുടരുകയായിരുന്നു. പ്രശ്ന പരിഹാരം ഉണ്ടാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് ദയാബായി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് സാമൂഹിക പ്രവർത്തക ദായാബായി നിരാഹാര സമരം ആരംഭിച്ചത്. അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിടുകയാണ്. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്താൻ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.
കാസർകോടിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും ബഹുജന മാർച്ചിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.