കാസർകോട്: ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറിയ സർക്കാറുകൾ ജനതാൽപര്യം സംരക്ഷിക്കുന്നവരാകണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കളവുപറഞ്ഞ് പറ്റിക്കാത്ത സമീപനമാണ് സർക്കാർ എടുക്കേണ്ടതെന്ന് അവർ പറഞ്ഞു.
ദുരിതബാധിതരെ ഇനിയുമൊരു സമരത്തിലേക്ക് വലിച്ചിഴക്കാൻ അവസരമുണ്ടാക്കരുതെന്ന് അവർ സർക്കാറിനെ ഓർമിപ്പിച്ചു. പ്രശ്നങ്ങളിൽ ഇടപെടാൻ യുവജനത തയാറാകണമെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദയാബായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.