ഡി.സി.സി പ്രസിഡന്‍റ്: തനിക്കും ഉമ്മന്‍ചാണ്ടിക്കും സുധീരനും പരാതിയുണ്ട് -ചെന്നിത്തല

തിരുവനന്തപുരം: പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ തനിക്കും ഉമ്മന്‍ ചാണ്ടിക്കും വി.എം. സുധീരനും പരാതിയുണ്ടെന്നും അത് പറയേണ്ട വേദിയില്‍ പറയുമെന്നും രമേശ് ചെന്നിത്തല. യു.ഡി.എഫ് സമരത്തിന് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്താതിരുന്നത് സമരത്തോടുള്ള എതിര്‍പ്പുകൊണ്ടല്ളെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ സമരം നടത്തുകയെന്ന നിര്‍ദേശം യു.ഡി.എഫ് യോഗത്തില്‍ അവതരിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. പി.കെ. ഗോപാലന്‍െറ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അദ്ദേഹം ഡല്‍ഹിയില്‍ വരാതിരുന്നത്.

പുതിയ ഡി.സി.സി പ്രസിഡന്‍റുമാര്‍ തനിക്ക് പ്രിയപ്പെട്ടവരാണ്. പാര്‍ട്ടിയില്‍ ഏത് തലത്തിലാണ് പുന$സംഘടന നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് എ.ഐ.സി.സിയാണ്. കോണ്‍ഗ്രസ് നശിച്ചാലും ബി.ജെ.പി കരുത്തുള്ളതാകണമെന്ന ആഗ്രഹമാണ് കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി പത്രത്തിലെ അദ്ദേഹത്തിന്‍െറ ലേഖനം അതിന് തെളിവാണ്. ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ് ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്നത്. സി.പി.ഐയും സി.പി.എമ്മും തമ്മിലടിയാണ്. മനുഷ്യച്ചങ്ങല പിടിക്കുംമുമ്പ് സ്വന്തം മുന്നണിയിലെ ചങ്ങലക്കണ്ണികള്‍ സി.പി.എം വിളക്കിച്ചേര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - dcc presidents chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.