കൊച്ചി: കലൂരിൽനിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം തമിഴ്നാട്ടിൽ മലക ്കപ്പാറ-വാൽപാറ റൂട്ടിലെ വനത്തിൽ കണ്ടെത്തി. കലൂര്‍ ഈസ്റ്റ് കട്ടാക്കര റോഡില്‍ വാടക ക്ക് താമസിക്കുന്ന ചെറുനാട് വീട്ടില്‍ ആൻറണിയുടെ മകള്‍ ഇവ ആൻറണി (ഗോപിക-17)യാണ് കൊല്ല പ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് കൊച്ചി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷാ (2 5) തമിഴ്നാട്ടിൽ അറസ്റ്റിലായി. വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടി യെ സഫർ ഷാ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
മരടിലെ കാർ സർവിസ് സെൻറർ ജീവനക്കാരനായ സഫർ ഷായും ഇവയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇത് വീട്ടുകാർ വി ലക്കി. വിവാഹം കഴിക്കണമെന്ന സഫർ ഷായുടെ ആവശ്യം പെൺകുട്ടി അംഗീകരിച്ചില്ല. തുടർന്നു ണ്ടായ വൈരാഗ്യമാണത്രെ കൊലയിലേക്ക് നയിച്ചത്.
ചൊവ്വാഴ്ച സ്കൂളിൽനിന്ന് പെൺകുട്ടിയെ സഫർ ഷാ നിർബന്ധിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുറവൂർ സ്വദേശികളായ ഇവയുടെ കുടുംബം കലൂരിൽ വാടകക്ക് താമസിക്കുകയാണ്. പ്ലസ് ടു വിദ്യാർഥിനിയായ ഇവയെ കാണാനില്ലെന്ന് ചൊവ്വാഴ്ച രാത്രി പിതാവ് ആൻറണി സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. മരടിലെ സർവിസ് സെൻററിൽനിന്ന് ജീവനക്കാരൻ കാറുമായി കടെന്നന്ന മറ്റൊരു പരാതിയും ലഭിച്ചു.
അന്വേഷണത്തിനിടെ സഫർ ഒാടിച്ചുവന്ന കാർ മലക്കപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ചെക്പോസ്റ്റിൽ കേരള പൊലീസ് തടഞ്ഞു. എന്നാൽ, ഈ സമയം വാഹനത്തിൽ പെൺകുട്ടി ഉണ്ടായിരുന്നില്ല. കാറിൽ രക്തക്കറ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന് കഴുത്തറത്ത് കൊന്ന് മൃതദേഹം വാൽപാറക്ക് സമീപം വരട്ടുപാറയിൽ ഉപേക്ഷിച്ചതായി സഫർ സമ്മതിച്ചു. തുടർന്ന് ഇയാളെയും കൂട്ടിയെത്തി പൊലീസ് മൃതദേഹം കണ്ടെടുത്തു. ശരീരത്തിൽ കുത്തേറ്റ നിരവധി മുറിവുകളുണ്ട്.
പെൺകുട്ടി എതിർത്തിട്ടും പ്രതി നിരന്തരം ശല്യം ചെയ്യുകയായിരുന്നെന്ന് ഇവയുടെ വീട്ടുകാർ പറഞ്ഞു. പിതാവ് ആൻറണി കൊറിയര്‍ സർവിസ് കമ്പനി ജീവനക്കാരനാണ്. അമ്മ യോഗിത സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സഹോദരി: കെസ . ബുധനാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിച്ച മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
‘ചിത്രം മോർഫ് ചെയ്ത് ഭീഷണി’
കൊച്ചി: പ്രതി സഫർ ഷാ നിരന്തരം മകളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഇവയുടെ പിതാവ് ആൻറണി (വിനോദ്). വിവാഹം ചെയ്തുെകാടുത്തില്ലെങ്കിൽ പെൺകുട്ടിയെ കൊല്ലുമെന്ന് പലതവണ ഭീഷണി മുഴക്കി. വിളിച്ച് താക്കീത് ചെയ്തിട്ടും പിന്മാറിയില്ല. ഇയാളെക്കൊണ്ട് വലിയ ശല്യമാണെന്നും ആള് ശരിയല്ലെന്നും മകൾ പറഞ്ഞിരുന്നു. ഇതിനിടെ, കുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണി തുടർന്നു.
പിന്നീട് സുഹൃത്തിനോടൊപ്പം താൻ നേരിട്ട് കണ്ട് സംസാരിച്ച് പിന്മാറാൻ ആവശ്യപ്പെട്ടു. അപ്പോൾ ഇനി ശല്യം ചെയ്യില്ലെന്ന് സമ്മതിച്ചതാണ്. പിന്നെയും ഇത് തുടരുന്നത് അറിഞ്ഞില്ല. സഫറിെൻറ ഭീഷണി മൂലം മകളെ സ്കൂളിലേക്ക് താനാണ് കൊണ്ടുപോയിരുന്നത്. അവൾ അകത്തേക്ക് കയറിപ്പോയശേഷമേ മടങ്ങാറുള്ളൂ. വൈകീട്ട് കൂട്ടുകാരുള്ളതിനാൽ അവരോടൊപ്പമാണ് വരുന്നത്.
സംഭവദിവസം ബർത്ത്ഡേ പാർട്ടിയുണ്ടെന്ന് പറഞ്ഞിരുന്നു. വരാൻ വൈകിയപ്പോൾ കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേക്ക് പോയ വിവരം അറിഞ്ഞത്. അവൻ എന്തുപറഞ്ഞാണ് മകളെ കാറിൽ കൊണ്ടുപോയതെന്ന് അറിയില്ല. ഇത് അന്വേഷിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടെന്നും ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.