കുറ്റിപ്പുറം പാലത്തിന് മുകളിൽനിന്ന്​ ചാടിയ എറണാകുളം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം പാലത്തിന് മുകളിൽനിന്ന്​ ചാടിയ എറണാകുളം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരൂർ: കുറ്റിപ്പുറം പാലത്തിന് മുകളിൽനിന്ന്​ ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവി​െൻറ മൃതദേഹം കണ്ടെത്തി. എറണാകുളം ഇടപ്പള്ളി ലുലു മാളിന് സമീപത്തെ മെഹബൂബി​െൻറ മകൻ മിലൻ മെഹബൂബി​െൻറ (28) മൃതദേഹമാണ് പുറത്തൂരിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ പുറത്തൂർ കളൂർ എ.വി.എസ് കടവിന് സമീപം മൃതദേഹം പുഴയിൽ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ​പെടുകയായിരുന്നു. തുടർന്ന് മണൽ തൊഴിലാളികൾ കരയിലേക്ക് എടുത്തു. പൊലീസ് സ്ഥലത്തെത്തി നടത്തി പരിശോധനയിലാണ്​ ബുധനാഴ്ച വൈകീട്ട് കുറ്റിപ്പുറം പാലത്തിൽനിന്ന്​ പുഴയിലേക്ക് ചാടിയ യുവാവി​െൻറ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

രണ്ട് ദിവസമായി ഈ യുവാവിനായി പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ദേശീയ ദുരന്തനിവാരണ സേന, തിരൂർ, പൊന്നാനി ഫയർഫോഴ്സ് യൂനിറ്റ് ഉദ്യോഗസ്ഥർ, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ദിവസമായി തിരച്ചിൽ നടത്തിയത്.

പുഴയിലേക്ക് ചാടിയ സ്ഥലത്തുനിന്ന്​ ലഭിച്ച ബാഗിൽ മില​െൻറ പാസ്പോർട്ട് അടക്കം നിരവധി രേഖകൾ ലഭിച്ചിരുന്നതിനാൽ പൊലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പുറത്തൂരിൽ മൃതദേഹം കണ്ടെത്തിയത്. തിരൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.