തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി രഹസ്യധാരണകള്‍ക്ക് പിന്നില്‍ അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകളാണെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി രണ്‍ദീപ്സിങ് സുര്‍ജേവാല. മോദിയും പിണറായിയും അദാനി ഗ്രൂപ്പും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
സ്വപ്ന സുരേഷിെൻറ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലും മൂന്നു മന്ത്രിമാരിലും സ്പീക്കറിലും എത്തിയിരിക്കുന്നു. കള്ളക്കടത്തിെൻറ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ ജാമ്യം നേടി പുറത്താണ്. എന്നിട്ടും പിണറായിക്കെതിരെ എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്യാത്തത് സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിലെ സവിശേഷ ബന്ധം കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.