ന്യൂഡൽഹി: ബദൽ പാത മുന്നോട്ടുവെച്ച് അങ്കമാലി-ശബരി റെയിൽപാത ഉപേക്ഷിക്കരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെക്കണ്ട് ആവശ്യപ്പെട്ടു. ഇതിനകം 264 കോടി രൂപ ചെലവിട്ട പദ്ധതിയാണിത്. 100 കോടി രൂപ കഴിഞ്ഞ ബജറ്റിൽ അനുവദിച്ചതുമാണ്.
അതിനുശേഷം ചെങ്ങന്നൂർ-പമ്പ പാതയെന്ന നിർദേശവുമായി മുന്നോട്ടുവരുന്നത് കിഴക്കൻ മലയോര മേഖലയോടുള്ള അവഗണനയാണ് വെളിവാക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.
വാജ്പേയി സർക്കാർ തുടങ്ങിയ പദ്ധതി മോദി സർക്കാർ അട്ടിമറിക്കുന്നതിനു പിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്തെന്ന് വ്യക്തമാക്കണം. ആയിരക്കണക്കിന് കുടുംബങ്ങളാണ് കാൽ നൂറ്റാണ്ടായി അങ്കമാലി-ശബരി പാതക്കായി പ്രയാസം നേരിടുന്നത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.