സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വനിത ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ 

കൊ​ച്ചി: ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വ​നി​ത ഡോ​ക്‌​ട​റെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഝാ​ർ​ഖ​ണ്ഡ് ജാം​ഷ്ഡ്പു​ർ സ്വ​ദേ​ശി​നി മം​മ്ത റോ​യി​യെ​യാ​ണ്​ (28) ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ഷാ​ളി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് തൂ​ങ്ങി​യ നി​ല​യി​ൽ ഹോ​ട്ട​ലി​ൽ കാ​ണ​പ്പെ​ട്ട​ത്. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​റ്റൊ​രു വ​നി​ത ഡോ​ക്ട​റോ​ടൊ​പ്പം ക​ച്ചേ​രി​പ്പ​ടി പ്രോ​വി​ഡ​ൻ​സ് റോ​ഡി​ലെ ഹോ​ട്ട​ലി​ലാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. 

ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്ന്​ പി.​ജി ക​ഴി​ഞ്ഞ​ശേ​ഷം അ​വി​ടെ​ത​ന്നെ റെ​സി​ഡ​ൻ​സി അ​ടി​സ്ഥാ​ന​ത്തി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ക​യാ​യി​രു​ന്നു. ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​ർ​മ​റ്റോ​ള​ജി​സ്​​റ്റ്​ വെ​നേ​റി​യോ​ള​ജി​സ്​​റ്റ്​ ആ​ൻ​ഡ് ലെ​പ്രോ​ള​ജി​സ്​​റ്റി‍​െൻറ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. എ​റ​ണാ​കു​ളം കു​ണ്ട​ന്നൂ​രി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. എ​യിം​സി​ൽ​നി​ന്ന് മം​മ്ത​യു​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. ഇ​രു​പ​തോ​ളം രാ​ജ്യ​ത്തി​ൽ​നി​ന്ന് അ​യ്യാ​യി​ര​ത്തി​ലേ​റെ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സെ​ൻ​ട്ര​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - death of lady doctor-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.