തോട്ടയ്ക്കാട്: മാതാവിെൻറ മുന്നിൽെവച്ച് പെൺകുട്ടി കാൽവഴുതി കുളത്തിൽ വീണ് മരിച്ചു. ചാത്തമ്പറ കിഴക്കേകോട്ടൂർ വീട്ടിൽ ഇക്ബാൽ-സീനത്ത് ദമ്പതികളുടെ മകൾ റുബീനയാണ് (15) മരിച്ചത്. തൊഴിലുറപ്പു പദ്ധതിയിൽ നിർമിച്ച കുളത്തിലാണ് വീണത്. മാതാവിെൻറ നിലവിളി കേട്ട് ഓടിക്കൂടിയവർ കുട്ടിയെ കരക്കെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരി: ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.