ഭക്ഷ്യവിഷബാധയേറ്റ് നഴ്​സ്​ മരിച്ച സംഭവത്തിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ

കോ​ട്ട​യം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്​​സ്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. സം​ക്രാ​ന്തി​യി​ലെ ഹോ​ട്ട​ൽ പാ​ർ​ക്കി​ന്‍റെ ന​ട​ത്തി​പ്പ് പ​ങ്കാ​ളി​യാ​യി​രു​ന്ന മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി മ​ണ്ടാ​യ​പ്പു​റ​ത്ത് വീ​ട്ടി​ൽ എം.​പി. നൗ​ഷാ​ദ് (47), മാ​നേ​ജ​ർ മ​ല​പ്പു​റം കാ​ടാ​മ്പു​ഴ പി​ലാ​ത്തോ​ട​ൻ വീ​ട്ടി​ൽ അ​ബ്ദു​ൽ റ​യീ​സ് (21) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​നേ​ര​ത്തേ ഹോ​ട്ട​ൽ ഉ​ട​മ, മു​ഖ്യ പാ​ച​ക​ക്കാ​ര​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ്​ ചെ​യ്​​തി​രു​ന്നു. ക​ഴി​ഞ്ഞ 29നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് ന​ഴ്സ് ര​ശ്മി രാ​ജാ​ണ്​ മ​രി​ച്ച​ത്.

Tags:    
News Summary - death of a nurse due to food poisoning; Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.