പൂക്കോട് വെറ്ററിനറി സർവകലാശാല, ഇൻസൈറ്റിൽ സിദ്ധാർത്ഥൻ

വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം : 12 പേർക്കെതിരെ കേസെടുത്തു

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ 12 പേർക്കെതിരെ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ആൻറി റാഗിങ്ങ് സ്‌ക്വഡി​െൻറ ശുപാർശ പ്രകാരം യൂണിവേഴ്സിറ്റി ഡീൻ കോളജിൽ നിന്നും സസ്‌പെൻഡ് ചെയ്ത 12 ബിരുദ വിദ്യാർഥികൾക്കെതിരെയാണ് കേസ്.

കേരള റാഗിങ്ങ് വിരുദ്ധ നിയമ പ്രകാരമാണ് വൈത്തിരി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമങ്ങാട് സിദ്ധാർത്ഥൻ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ചത് ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണെന്നു കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനും പിന്നീട് ആൻറി റാഗിങ്ങ് നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    
News Summary - Death of veterinary university student: A case has been registered against 12 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.