ജി​ൻ​സി​ന്‍റെ​യും ജി​സി​ന്‍റെ​യും വീ​ട്ടി​ൽ എ​ത്തി​യ

ജോ​സ്​ കെ. ​മാ​ണി എം.​പി

മകന്‍റെ വാഹനം അപകടത്തിൽപെട്ട്​ യുവാക്കളുടെ മരണം: മണിമലയിലെ വീട് സന്ദർശിച്ച്​ ജോസ് കെ. മാണി എം.പി

മ​ണി​മ​ല: മ​ക​ൻ കെ.​എം മാ​ണി ജൂ​നി​യ​ർ ഓ​ടി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ​സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​ക്ക​ളു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ച്ച്​ ജോ​സ്​ കെ. ​മാ​ണി എം.​പി. കു​ടും​ബ​ത്തി​നു​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി ജോ​സ് കെ. ​മാ​ണി എം.​പി ഉ​റ്റ​വ​രോ​ട്​ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ണി​മ​ല​യി​ലെ ജി​ൻ​സി​ന്‍റെ​യും ജി​സി​ന്‍റെ​യും വീ​ട്ടി​ൽ എ​ത്തി​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം വീ​ട്ടി​ൽ ചി​ല​വ​ഴി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ച​ു.

മ​ക​ൻ സ​ഞ്ച​രി​ച്ച കാ​ർ ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ടം ഉ​ണ്ടാ​ക്കി​യി​ട്ടും ജോ​സ് കെ. ​മാ​ണി ഇ​തു​വ​രെ കു​ടും​ബ​ത്തെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന​ട​ക്കം വി​മ​ർ​ശ​ന​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

Tags:    
News Summary - Death of youth due to son's vehicle accident: Jose K. Mani MP visited the house in Manimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.