തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് ഡി.ജി.പിക്ക് പരാതി നൽകി.
സിനി ജോയ്, സിറാജു നായ്ക്കുനി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സംസ്ഥാനത്ത് കോൺഗ്രസ് ഓഫിസുകളും പ്രവർത്തകരും ആക്രമിക്കപ്പെടുകയും പൊലീസ് ലാത്തിച്ചാർജുകളുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ സതീശൻ അതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് വ്യാപക സൈബർ ആക്രമണം സതീശന് നേരെയുണ്ടായി. ഇതിനിടെ ചിലരിൽനിന്ന് വധഭീഷണിയും വന്നു.
സി.പി.എം പ്രവർത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഭീഷണിമുഴക്കിയത്. ഇത്തരത്തിൽ പോസ്റ്റിട്ട രണ്ടുപേരുടെ പേരും സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.