കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് വധഭീഷണിക്കത്ത്. മാവോയിസ്റ്റ് കബനീദളത്തിെൻറ പേരിലുള്ള കത്താണ് വ്യാഴാഴ്ച ഉച്ചയോടെ സർവകലാശാല വിലാസത്തിൽ ലഭിച്ചത്. വി.സിയുടെ ശിരസ് ഛേദിച്ച് കലാശാല ആസ്ഥാനത്ത് വെക്കുമെന്നാണ് കത്തിലെ ഭീഷണി.
മലയാളം വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താണ് ഉള്ളടക്കം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യ പ്രിയ വർഗീസിന് അസോ. പ്രഫസറായി നിയമനം നൽകാനുള്ള നീക്കത്തിനെതിരെയും കത്തിൽ പരാമർശമുണ്ട്. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
കാലാവധി പൂർത്തിയായ വി.സിക്ക് പുനർ നിയമനം നൽകിയതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇൗ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വന്ന കത്ത് വളരെ ഗൗരവമായാണ് പൊലീസ് നോക്കിക്കാണുന്നത്. കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നുള്ള തപാൽ പെട്ടിയിൽനിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.