പുതുനഗരം (പാലക്കാട്) : യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത ുനഗരം കുളത്തുമേട്ടിൽ രാജെൻറ ഭാര്യ സുഭദ്രയെയാണ് (ചിത്തിര-43) വ്യാഴാഴ്ച അർധരാത്രി ഭർ തൃവീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിക്കുള്ളിലെ കിടക്കയിലും ശ രീരത്തിലും തീ പടർന്ന നിലയിലായിരുന്നു. മുറിക്കകത്ത് മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. 16 വർഷം മുമ്പ് വിവാഹിതരായ രാജൻ-സുഭദ്ര ദമ്പതികൾക്ക് മക്കളില്ല. മക്കളില്ലാത്തതും മദ്യപാനവും മൂലം ഇടക്കിടെ കുടുംബ കലഹങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
സുഭദ്രയെ ഇടക്കിടെ അകാരണമായി മർദിക്കാറുണ്ടെന്നും മരിക്കുന്ന ദിവസം രാത്രി ഭർത്താവ് വഴക്കിട്ടതായി ഫോണിൽ വിളിച്ചു പറഞ്ഞതായും സുഭദ്രയുടെ സഹോദരൻ പുതുനഗരം പൊലീസിൽ പറഞ്ഞു. സുഭദ്രയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുഭദ്രയുടെ ബന്ധുക്കൾ പുതുനഗരം പൊലീസിൽ പരാതി നൽകി.
എന്നാൽ, മരണം നടക്കുന്ന ദിവസം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും ജലദോഷം മൂലം സ്ഥിരമായി കിടക്കാറുള്ള എ.സി. കിടപ്പുമുറിയിൽ നിന്ന് മാറി കിടന്നതായും ഉറക്കത്തിനിടെ കരിഞ്ഞ ഗന്ധം ഉയർന്നതോടെയാണ് മുറിയിൽ നോക്കിയപ്പോൾ തീ പടർന്ന സുഭദ്രയെ കണ്ടതെന്നും ഭർത്താവ് രാജൻ പറഞ്ഞു. തീയണക്കുവാൻ വെള്ളം കോരിയൊഴിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് രാജൻ പറഞ്ഞു. ശനിയാഴ്ച പല്ലശ്ശേന മുറിക്കുളിയിലെ സ്വന്തം വീട്ടിലേക്ക് പോയ സുഭദ്ര ചൊവ്വാഴ്ചയാണ് തിരിച്ചു ഭർതൃവീട്ടിലെത്തിയത്. മലപ്പുറം ഫോറൻസിക് സയിൻറിഫിക് വിദഗ്ധ ഡോ. ത്വയിബ കൊട്ടേക്കാടിെൻറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
രണ്ടാഴ്ചക്കകം പരിശോധന ഫലം പൊലീസിനു കൈമാറുമെന്ന് ഡോ. ത്വയിബ പറഞ്ഞു. സുഭദ്രയുടെ ശരീരത്തിൽ എല്ലാ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ടെന്ന് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ സബ് ഇൻസ്പെക്ടർ ശ്രീധരൻ പറഞ്ഞു. വിരലടയാള വിദഗ്ധൻ ആർ. രാജേഷ് കുമാറും പരിശോധന നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പെരുവെമ്പ് വില്ലേജ് അസിസ്റ്റൻറാണ് രാജൻ. സുഭദ്രയുടെ പിതാവ്: പരേതനായ രാമൻ. മാതാവ്: കമലാക്ഷി. സഹോദരങ്ങൾ: മണികണ്ഠൻ (ആരോഗ്യ വകുപ്പ്, അയിലൂർ) ശാന്ത, ചന്ദ്രിക, കോമളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.