ബസിൽനിന്ന് ഇറക്കിവിട്ടയാളുടെ മരണം: ബസും ജീവനക്കാരും കസ്​റ്റഡിയിൽ

ശ്രീകണ്ഠപുരം: ബസിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് രാത്രിയിൽ പാതിവഴിക്ക് ഇറക്കിവിട്ട നിടുവാലൂരിലെ പ്രേമരാജ​​ െൻറ (57) മരണകാരണം വീഴ്ചയിൽ തലക്കേറ്റ പരിക്കുമൂലം ഉണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണെന്ന് പോസ്​റ്റ്​മോർട്ട ം റിപ്പോർട്ട്. തലയുടെ ഇടതുവശത്ത് പുറ​െമയും പിൻവശത്ത് ആന്തരികമായും ഉണ്ടായ മുറിവുകളാണ് മരണകാരണം. കഴുത്തിന് പിന ്നിൽ പിടിച്ചുതള്ളിയാലും കല്ലിൽതട്ടി വീണാലും ഇങ്ങനെ സംഭവിക്കാമെന്ന് പൊലീസ് സർജൻ വി.എസ്. ഗോപാലകൃഷ്ണപ്പിള്ള നൽക ിയ റിപ്പോർട്ടിൽ പറയുന്നു. തലയിലുണ്ടായ മുറിവ് ഏതുരീതിയിലാണ് സംഭവിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ബസ് ജീവനക്കാരെയും ബസും കസ്​റ്റഡിയിലെടുത്തു.

ജീവനക്കാരെ ചോദ്യംചെയ്തു. ബസിൽ ​െവച്ച് ആക്രമിച്ചിട്ടില്ലെന്നും ബഹളംകാരണം പാതിവഴിക്ക് ഇറക്കിവിട്ടുവെന്നും ഇവർ മൊഴിനൽകിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന ചില യാത്രക്കാരിൽനിന്നും പ്രദേശവാസികളിൽനിന്നും മൊഴിയെടുത്തു. ബുധനാഴ്ച രാത്രി 7.30ന് ശ്രീകണ്ഠപുരത്തുനിന്ന് നിടുവാലൂരിലേക്ക് സ്വകാര്യ ബസിൽ പോയതായിരുന്നു പ്രേമരാജൻ. ബസിൽവെച്ച് ചിലരുമായിട്ട് വാക്കേറ്റമുണ്ടായതായി പറയുന്നു. ഇതേതുടർന്ന് കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദിച്ച് ചെങ്ങളായി ഹോമിയോ ആശുപത്രിക്ക് സമീപത്ത് സ്​റ്റോപ്പില്ലാത്ത സ്ഥലത്ത് രാത്രി ഇറക്കിവിട്ടതായാണ് ആരോപണം.

ഏറെവൈകി രാത്രി 9.30ഓടെ റോഡരികിൽ വായിൽനിന്നും മൂക്കിൽനിന്നും രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ പ്രേമരാജനെ പരിസരവാസികൾ കാണുകയും വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ വീട്ടിലെത്തിക്കുകയുമായിരുന്നു. പ്രേമരാജൻ വ്യാഴാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചെങ്കിലും അനങ്ങാത്ത അവസ്ഥയിലായിരുന്നു. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരണത്തിലുണ്ടായ ദുരൂഹതയിൽ ബന്ധുക്കളും നാട്ടുകാരും ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. ശ്രീകണ്ഠപുരം സി.ഐ ഷജു ജോസഫ്, എസ്.ഐ കെ.വി. രഘുനാഥ് എന്നിവരാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ പോസ്​റ്റ്​മോർട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച പ്രേമരാജ​​െൻറ മൃതദേഹം വൈകീട്ടോടെ ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.