കളമശ്ശേരി: വാഹനവായ്പയുടെ കുടിശ്ശിക ചോദിക്കാനെത്തിയ സ്വകാര്യ ബാങ്ക് പ്രതിനിധി യുമായുള്ള വാക്കുതർക്കത്തിനിടെ പരിസ്ഥിതി പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു.
ഏലൂ ർ ചൗക്കയിൽ വടശ്ശേരി വീട്ടിൽ ജേക്കബ് ജോസഫാണ് (വി.ജെ. ജോസ് -63) മരിച്ചത്. ആഗോള പരിസ്ഥിതി സംഘടനായ ഗ്രീൻപീസ് നിയോഗിച്ച ഏഷ്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും പുഴ സംര ക്ഷകൻ കൂടിയാണ് ജേക്കബ് ജോസഫ്.
വ്യാഴാഴ്ച രാവിലെ 7.45ഓടെയാണ് സംഭവം. മകന് ബൈക്ക് വാങ്ങാൻ 2018 ഡിസംബറിലാണ് ജേക്കബ് ജോസഫ് വായ്പയെടുത്തത്. ഇതിൽ രണ്ടുമാസമായി 6000 രൂപയുടെ തിരിച്ചടവ് മുടങ്ങി. രണ്ടുദിവസം മുമ്പ് ബാങ്ക് മാനേജറെന്ന് പരിചയപ്പെടുത്തിയയാളടക്കം വീട്ടിലെത്തി വിഷയം സംസാരിച്ചിരുന്നു.
ഈ മാസം 30നകം കുടിശ്ശിക അടക്കാമെന്നാണ് ഇവരെ അറിയിച്ചത്. വായ്പ തിരിച്ചുപിടിക്കാൻ ബാങ്ക് നിയോഗിച്ച പ്രതിനിധിയുമായി വ്യാഴാഴ്ച രാവിലെ വീട്ടിൽവെച്ച് സംസാരിക്കുന്നതിനിടെ ജേക്കബ് ജോസഫ് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയും മകനും ബന്ധുക്കളും ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരിച്ചടവ് മുടങ്ങിയതിെൻറ പേരിൽ നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും ഇതിെൻറ മാനസികസമ്മർദം താങ്ങാനാവാതെയാണ് മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഏലൂർ സെൻറ് ആൻറണീസ് ദേവാലയം സെമിത്തേരിയിൽ. ഭാര്യ: വലിയപറമ്പിൽ ആലീസ്. മക്കൾ: രമ്യ, ജോയൽ. മരുമകൻ: കെഡിസൻ കൈതാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.