പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാവ് പനിബാധിച്ച് മരിച്ചു

ആനക്കര (പാലക്കാട്​): പ്രളയശേഷം സുഹൃത്തി​​െൻറ വീട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാവ് പനിബാധിച്ച് മരിച്ചു . പട്ടിത്തറ പഞ്ചായത്തിലെ പൂലേരി കള്ളനൂര്‍ ജയകൃഷ്ണ​​െൻറ മകന്‍ മഗ്​നേഷാണ്​ (19) മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്ര ിയില്‍നിന്ന് നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ എലിപ്പനിയാണ് മരണകാരണമെന്ന് പറയുന്നുണ്ടെങ്കിലും വിശദറിപ്പോര്‍ട്ട് വന്നാലേ ഉറപ്പിക്കാനാവൂവെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് അറിയിച്ചു.

മഗ്​നേഷി​​െൻറ വീട്ടുപരിസരത്ത് വെള്ളം കയറാത്തതിനെ തുടര്‍ന്ന് എലിപ്പനിക്കുള്ള മുന്‍കരുതല്‍ ഗുളിക കഴിച്ചിരുന്നില്ല. 20ന് പനി ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ഡോക്ടറെ കണ്ടിരുന്നു. 24ന് പനി കൂടുകയും മൂത്രതടസ്സം നേരിടുകയും ചെയ്​തു. എന്നാല്‍, ഇത് കണക്കിലെടുക്കാതെ 25ന് വർക്​ഷോപ്പില്‍ ജോലിക്കുപോയി. ഇവിടെനിന്ന്​ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകീട്ട് 7.30ഓടെ മരിച്ചു. മാതാവ്: പാറുക്കുട്ടി.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.