പാറശ്ശാല: കടബാധ്യതയെ തുടർന്ന് മധ്യവയസ്ക കുളത്തിൽ ചാടി മരിച്ചനിലയിൽ. തോട്ടിൻകര ചിന്നംകോട്ടുവിള വീട്ടിൽ പരേതനായ നാഗരാജെൻറ ഭാര്യ സരസ്വതിയാണ് (55) വെള്ളിയാഴ്ച രാവിലെ 9.30ന് പെരിമ്പല്ലി കുളത്തിൽ ജീവനൊടുക്കിയത്. ഭർത്താവിെൻറ അനുജൻ നാഗേന്ദ്രൻ (55) മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. അന്ധനും മൂകനുമായ നാഗേന്ദ്രനെ പരിചരിച്ചിരുന്നത് സരസ്വതിയാണ്.
ഭർത്താവിെൻറ മരണശേഷം കടബാധ്യതകൾ ഏറിയതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. മൂന്നുവർഷം മുമ്പ് ഭർത്താവിെൻറ ചികിത്സക്ക് സരസ്വതി രണ്ട് ലക്ഷം രൂപ പലിശെക്കടുത്തിരുന്നു. 15നുതന്നെ പണം തിരികെനൽകണമെന്ന് പണം പലിശക്ക് നൽകിയവർ ശാഠ്യം പിടിച്ചതായും മൂന്ന് പേജുള്ള മരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സരസ്വതിയുടെ മൃതദേഹം പാറശ്ശാലയിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം പുറത്തെടുത്ത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരത്തുനിന്ന് മുങ്ങൽ വിദഗ്ധർ എത്തി മണിക്കൂറുകൾ പരിശോധനകൾ നടത്തിയെങ്കിലും നഗേന്ദ്രെൻറ മൃതദേഹം ലഭിച്ചില്ല. തുടർന്ന് ചെങ്കൽ പഞ്ചായത്ത് വൈ. പ്രസിഡൻറ് കെ. അജിത്കുകുമാറിെൻറ നേതൃത്വത്തിൽ കുളത്തിെൻറ ബണ്ട് പൊട്ടിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. സരസ്വതിയുടെ മക്കൾ: മഹേഷ്, മായ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.