തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ രണ്ടാം വാരത്തോടെ വൈകീട്ട് വരെ ക്ലാസുകൾ നടത്താൻ തീരുമാനം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ ഉച്ചവരെയാണ് അധ്യയനം. സാമൂഹിക അകലം ഉറപ്പാക്കാൻ ക്ലാസുകൾ ബാച്ചുകളാക്കി തിരിക്കുന്ന രീതി തുടരും. സ്കൂൾ സമയം ദീർഘിപ്പിക്കാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും നടപ്പാക്കുക. ഉച്ചവരെ മാത്രം അധ്യയനം നടത്തുന്നതുകൊണ്ട് പാഠഭാഗങ്ങൾ തീർക്കാനാകില്ലെന്ന് അഭിപ്രായമുയർന്നിരുന്നു. ഉച്ചവരെ ക്ലാസ് നടത്തുന്നതും മതിയായ ഗതാഗത സൗകര്യമില്ലാത്തതും ഒേട്ടറെ വിദ്യാർഥികൾക്ക് സ്കൂളിൽ എത്തുന്നതിന് അസൗകര്യമാണ്. വിക്ടേഴ്സ് ചാനൽ വഴിയും ജി സ്യൂട്ട് പ്ലാറ്റ്േഫാം വഴിയുമുള്ള ക്ലാസുകളും തുടരും.
അതേസമയം കഴിഞ്ഞവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കായി നടപ്പാക്കിയ ഫോക്കസ് ഏരിയ രീതി തുടരും. കഴിഞ്ഞവർഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇത്തവണ ഇത് വർധിപ്പിക്കും. കഴിഞ്ഞ വർഷം മൂല്യനിർണയത്തിൽ നടപ്പാക്കിയ ഉദാരസമീപനം ഇത്തവണ തിരുത്തും. കഴിഞ്ഞവർഷം ഉത്തരമെഴുതേണ്ടതിെൻറ ഇരട്ടി ചോദ്യങ്ങളാണ് ചോദ്യേപപ്പറിൽ ഉൾപ്പെടുത്തിയത്. എത്ര ചോദ്യങ്ങൾക്കും ഉത്തരമെഴുതാനുള്ള സ്വാതന്ത്ര്യവും നൽകി.
അധികം എഴുതിയ ഉത്തരങ്ങൾക്ക് പരമാവധിയിൽ കവിയാത്ത മാർക്കും നൽകി. ഇതോടെയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായത്.ഇത് പ്ലസ് വൺ, ഒന്നം വർഷ ബിരുദ പ്രവേശനത്തിൽ പ്രതിസന്ധിക്കിടയാക്കിയിരുന്നു. ഇത്തവണ ചോദ്യങ്ങളുടെ ചോയ്സ് കുറക്കണമെന്ന നിർദേശം പരിഗണനയിലുണ്ട്. നിർദേശിച്ചതിലും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മികച്ച ഉത്തരങ്ങൾക്ക് മാർക്ക് നൽകുന്ന രീതിയുമാണ് പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.