ആലപ്പുഴ: സംസ്ഥാനത്ത് മരണസംഖ്യ കുറയുന്നത് പെൻഷൻബാധ്യത കൂട്ടിയെന്ന് പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി സജി ചെറിയാൻ. കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണയോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ തുടങ്ങി സംസ്ഥാന സർക്കാറിന്‍റെ സാമ്പത്തിക ബാധ്യതകൾ വിവരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. ‘മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർഥം. പെൻഷൻ കൊടുക്കാതിരിക്കാൻ പറ്റുമോ? ആരോഗ്യപരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെക്കുറവാണ്. 80, 90, 95, 100 വയസ്സുവരെ ജീവിക്കുന്നവരുണ്ട്. 94 വയസ്സായ എന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങൾക്കു പെൻഷനെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്’ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.