ടൊവീനോ തോമസിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുത്തു

മരട്: സിനിമാതാരം ടൊവീനോ തോമസിനെ സമൂഹമാധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ടൊവീനോ തോമസ് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

പരാതിക്ക് കാരണമായ പോസ്റ്റിന്‍റെ ലിങ്ക് പൊലീസിന് കൈമാറിയിട്ടുണ്ട്. താരത്തെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു. 

Tags:    
News Summary - defamation complaint by Tovino Thomas case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.