ചാലക്കുടി: വിവിധ ജില്ലകളിലായി 72 കേസുകളിൽ ഉൾപ്പെട്ടയാൾ അറസ്റ്റിൽ. ആമ്പല്ലൂർ കല്ലൂർ പച്ചളിപ്പുറം സ്വദേശി കരോട്ട് വീട്ടിൽ രഞ്ജിത് (40) ആണ് പിടിയിലായത്. കേരള -തമിഴ്നാട് അതിർത്തിയിലെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. സംഘം ചേർന്ന് വീടുകയറി ആക്രമിച്ച് കൊള്ള, രേഖകളില്ലാത്ത പണവുമായി വന്ന കാർ ആക്രമിച്ച് കൊള്ള, മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്, ചന്ദനമരം മുറിച്ചു കടത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
ഒമ്പത് വർഷം മുമ്പ് ചാലക്കുടിയിലെ ഒരു പണയമിടപാട് സ്ഥാപനത്തിൽ വൃദ്ധദമ്പതികൾ വളകൾ പണയം െവച്ച് ഒരു ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. ഒരു വർഷത്തിനു ശേഷവും വളകൾ തിരിച്ചെടുക്കാതായതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചെമ്പുകമ്പിയിൽ സ്വർണം പൊതിഞ്ഞതാണെന്ന് വ്യക്തമായത്. തുടർന്ന് സ്ഥാപന ഉടമ ചാലക്കുടി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പാലക്കാട് മലമ്പുഴ സ്വദേശികളാണ് പണയം െവച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആമ്പല്ലൂർ പച്ചളിപ്പുറം സ്വദേശിയായ രഞ്ജിത് എന്ന ആഭരണ നിർമാതാവാണ് ഇവരെ ഉപയോഗിച്ച് പണയം െവച്ചതെന്ന് കണ്ടെത്തിയത്.
മലമ്പുഴ സ്വദേശികൾ പിടിയിലായതറിഞ്ഞ് തമിഴ്നാട്ടിലേക്ക് കടന്ന രഞ്ജിത് മധുരയിലെ ഒരു ജ്വല്ലറിയിൽ ഏതാനും വർഷം ജോലി ചെയ്തു. പിന്നീട് ഉടമയുമായി തെറ്റിയതിനെ തുടർന്ന് തേനിയിലെ ആണ്ടിപ്പട്ടി രങ്കരായൻപുതൂർ എന്ന ഗ്രാമത്തിനടുത്ത് താമസമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.