സ​ന്തോ​ഷ് ബാ​ബു 

മോഷ്​ടിച്ച ബൈക്കുമായി വിവിധ കേസുകളിലെ പ്രതി അറസ്​റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. ക​രു​വാ​ര​കു​ണ്ട് ഇ​രി​ങ്ങാ​ട്ടി​രി പു​ഴ​ക്ക​ൽ സ​ന്തോ​ഷ് ബാ​ബു​വി​നെ​യാ​ണ്​ (43) അ​റ​സ്​​റ്റ് ചെ​യ്ത​ത്. ജി​ല്ല​യി​ലെ സ്​​റ്റേ​ഷ​ൻ​പ​രി​ധി​ക​ളി​ൽ മോ​ഷ​ണ​വും ഭ​വ​ന​ഭേ​ദ​ന​വും ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണി​യാ​ൾ പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ബൈ​ക്ക് മോ​ഷ​ണ​ത്തി​നും ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​നും ഇ​യാ​ളു​ടെ പേ​രി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ശ​ശി, എ​സ്.​ഐ കെ.​എം. ആ​ന​ന്ദ്, എ​സ്.​ഐ കു​ഞ്ഞ​ൻ, സ്​​റ്റേ​ഷ​നി​ലെ സി.​പി.​ഒ പ്ര​ബു​ൽ, വ​നി​ത എ​സ്.​സി.​പി.​ഒ ര​മ​ണി, സി.​പി.​ഒ​മാ​രാ​യ റ​മീ​സ്, ജ​യേ​ഷ്, ജി​ല്ല ആ​ൻ​റി​നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ന്നി​വ​രാ​ണ് കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Defendant arrested in various cases with stolen bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.