തിരുവനന്തപുരം: സര്‍ക്കാര്‍ കോളജിലെ ബിരുദ സീറ്റിന് പണമാവശ്യപ്പെടുന്ന എസ്.എഫ്.െഎ നേതാവിേൻറതെന്ന് സംശയിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. വിതുര സ്വദേശിയായ വിദ്യാര്‍ഥിക്ക് ബിരുദ കോഴ്സിന് പ്രവേശനം ലഭിക്കുന്നതിനാണ് നേതാവ് പണമാവശ്യെപ്പടുന്നത്. കേരള സര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം സംസ്കൃത കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥി ഇത് സംബന്ധിച്ച് സി.പി.എം നേതാക്കള്‍ക്ക് പരാതി നല്‍കിയെന്നാണ് വിവരം. അഡ്മിഷൻ നേടിക്കൊടുക്കാന്‍ ആദ്യം ആവശ്യപ്പെട്ടത് 25,000 രൂപയാണ്. പിന്നീട് ഇത് കുറച്ചുനൽകുന്നതായും ഫോൺ സംഭാഷണത്തിലുണ്ട്. പ്രത്യേക സമുദായത്തില്പെട്ടയാളായതുകൊണ്ടാണ് പ്രിന്‍സിപ്പല്‍ പ്രവേശനം നല്‍കുന്നതെന്നും മറ്റു കോളജുകളില്‍ ഇത്തരത്തില്‍ സീറ്റ് തരപ്പെടുത്തി നല്‍കുന്നതിന് ഉയര്‍ന്ന തുകയാണെന്നും സംഭാഷണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.