ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സെർവറിലെ തകരാറിനെ തുടർന്ന് വിമാനങ്ങൾ വൈകി. ആറ് അന്ത ാരാഷ്ട്ര വിമാനങ്ങളാണ് വൈകിയത്. സെർവർ തകരാർ പരഹിരിച്ചുവെങ്കിലും ഇതുമൂലമുണ്ടായ പ്രശ്നങ്ങൾ തുടരുകയാണ്. തി ങ്കളാഴ്ച രാവിലെയാണ് സെർവറിൽ തകരാർ കണ്ടെത്തിയത്.
സെർവർ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യ യാത്രക്കാരെ മാനുവൽ ചെക്കിങ്ങിലൂടെ കടത്തിവിട്ടു. 12.15ന് കണ്ടെത്തിയ സെർവർ തകരാർ 1.45ഓടെ പരിഹരിച്ചുവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എയർ ഇന്ത്യയുടെ മൂന്ന് വിമാനങ്ങൾ വൈകിയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
സെർവർ തകരാർ മൂലം ഇമിഗ്രേഷൻ നടപടികൾ വൈകുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. പല യാത്രികരും വിമാനത്താവളത്തിലെ നീണ്ടവരിയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എയർ ഇന്ത്യയുടെ സോഫ്റ്റ്വെയറിൽ തകരാർ കണ്ടെത്തി മണിക്കൂറുകൾക്കകമാണ് ഡൽഹി വിമാനത്താവളത്തിലും പ്രശ്നം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.