തിരുവനന്തപുരം: വീട്ടിൽ വന്ന് ക്ഷണിച്ചതിനെ തുടർന്നാണ് ആശ സമരപ്പന്തലിലെത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇനിയും പോകാൻ തയാറാണ്. സമരക്കാരെ പക്ഷത്തു നിർത്താനായി ജെ.പി. നദ്ദ ഒന്നും പറഞ്ഞിട്ടില്ല. സാധ്യമാകുന്നത് ചെയ്യാൻ ശ്രമിച്ചിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.
അലവൻസ് കൂട്ടേണ്ടത് കേന്ദ്രമല്ലേ എന്ന ചോദ്യത്തിന് 2005ൽ ഇത് കൊണ്ടുവന്നവരോട് ചോദിക്കണമെന്നായിരുന്നു പ്രതികരണം. മന്ത്രി ആർ. ബിന്ദുവിന്റെ പരിഹാസം പുച്ഛത്തോടെ തള്ളുന്നെന്നും അവർക്കും വേണ്ടേ ഒരു എന്റർടെയിൻമെന്‍റ് എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.