ബുർഖ ധരിച്ച് സ്വന്തം വീട്ടിൽ നിന്ന് തന്നെ മോഷണം; മാതാവിന്റെ പരാതിയിൽ മകൾ അറസ്റ്റിൽ

ന്യൂഡൽഹി: സ്വന്തം വീട്ടിൽ നിന്ന് തന്നെ മോഷണം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. മാതാവിന്റെ വീട്ടിൽ കയറിയാണ് ശ്വേത(31) എന്ന യുവതി മോഷണം നടത്തിയത്. തിരിച്ചറിയാതിരിക്കാനായി ബുർഖ ധരിച്ചായിരുന്നു കവർച്ച നടത്തിയത്. ലക്ഷക്കണക്കിന് രൂപ വരുന്ന സ്വർണവും 25000 രൂപയുമാണ് മോഷ്ടിച്ചത്.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരിയുടെ മകളാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. സഹോദരിയുടെ വിവാഹത്തിനായി വാങ്ങിയ സ്വർണവും പണവുമാണ് മോഷ്ടിച്ചത്. മാതാവ് സഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിനാലാണ് മോഷണം നടത്തിയതെന്ന് ശ്വേത പൊലീസിനോട് വെളിപ്പെടുത്തി. മാതാവിന്റെ കൈയിൽ സൂക്ഷിക്കാനേൽപ്പിച്ച തന്റെ സ്വർണവും ഇതിലുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. മോഷണ മുതൽ കൊണ്ട് കടം വീട്ടാനായിരുന്നു പദ്ധതി.

സംഭവദിവസം മാതാവ് ശ്വേതയുടെ വീട്ടിലായിരുന്നു. സഹോദരി ജോലിക്കും പോയിരുന്നു. ഈ സമയം മാതാവറിയാതെ വീടിന്റെ താക്കോൽ കൈക്കലാക്കിയ ശ്വേത, കടയിൽ പോവുകയാണെന്ന വ്യാജേനയാണ് വീട്ടിൽ കയറി സ്വർണവും പണവും മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Delhi Woman Robs Own Home, Steals Jewellery Meant For Sister's Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.