ഇ.എസ്.ഐ നിഷേധം; കശുവണ്ടിത്തൊഴിലാളികൾ ഹൈകോടതിയിലേക്ക്

കൊല്ലം: കശുവണ്ടിത്തൊഴിലാളികൾക്ക് ഇ.എസ്.ഐ നിഷേധിക്കുന്ന ഇ.എസ്.ഐ കോർപറേഷനെതിരെ ഹൈകോടതിയിൽ ഹരജി നൽകാൻ കാഷ്യൂ കോർപറേഷനും കാപ്പക്സും കശുവണ്ടി മേഖലയിലെ കേന്ദ്ര തൊഴിലാളി സംഘടനകളും തീരുമാനിച്ചു. ഹാജർ നിബന്ധന ബാധകമാക്കാതെ ഇ.എസ്.ഐ ആനുകൂല്യം നൽകി തൊഴിലാളികളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്.

നിയമ നടപടികളിലൂടെ തൊഴിലാളികളുടെ മക്കൾക്ക് ഇ.എസ്.ഐ മെഡിക്കൽ കോളജുകളിൽ അഡ്മിഷൻ ലഭ്യമാക്കിയതുപോലെ കോടതിയെ സമീപിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു.കാഷ്യൂ കോർപറേഷന്‍റെയും കാപെക്സിന്‍റെയും ഫാക്ടറികൾ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ കശുവണ്ടി ലഭ്യമാക്കാൻ വേണ്ടി പൊതുമേഖല സ്ഥാപനങ്ങളും സർക്കാറും നടത്തുന്ന നീക്കങ്ങൾക്ക് സംയുക്ത ട്രേഡ് യൂനിയൻ യോഗം പിന്തുണ അറിയിച്ചു.

എസ്. ജയമോഹൻ അധ്യക്ഷത വഹിച്ചു. കാപെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, മാനേജിങ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ, ബോർഡ് മെംബർമാരായ ജി ബാബു, ബി. സുജീന്ദ്രൻ, ശൂരനാട് എസ്. ശ്രീകുമാർ, സജി ഡി. ആനന്ദ്, കാപെക്സ് ബോർഡ് മെംബർമാരായ സി. മുകേഷ്, ആർ. മുരളീധരൻ, ടി.സി വിജയൻ, പെരിനാട് മുരളി, ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് കെ. സുഭഗൻ, ബി. തുളസീധരക്കുറുപ്പ്, മുരളി മടന്തകോട്, ജെ. രാമാനുജൻ, ജി. ലാലു, അയത്തിൽ സോമൻ, സിജി ഗോപുകൃഷ്ണൻ, കോതേത്ത് ഭാസുരൻ, സവിൻ സത്യൻ, മംഗലത്ത് രാഘവൻ, കുന്നത്തൂർ ഗോവിന്ദപ്പിള്ള, സോമശേഖരൻ നായർ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Denial of ESI; Cashew workers to the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.