തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമെന്നും പനി നിയന്ത്രണവിധേയമെന്നും ആരോഗ്യവകുപ്പ് അവകാശപ്പെടുേമ്പാഴും ജനത്തെ ഭീതിയിലാഴ്ത്തി എച്ച്1 എൻ1, ഡെങ്കിപ്പനി എന്നിവ ശമനമില്ലാതെ തുടരുന്നു. തലസ്ഥാന ജില്ല ഡെങ്കിപ്പനിയുടെ പിടിയിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ഞൂറിലധികം പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതിൽ 320 പേർ തിരുവനന്തപുരത്ത് നിന്നുള്ളവരാണ്. രോഗലക്ഷണങ്ങളുമായി നിരവധിപേർ ചികിത്സയിലുമാണ്.
കോഴിക്കോട് കുന്ദമംഗലത്ത് 11 മാസം പ്രായമുള്ള കുഞ്ഞും എറണാകുളം എടത്തലയിൽ 33 വയസ്സുള്ള യുവതിയും കഴിഞ്ഞ ദിവസം മരിച്ചതുൾപ്പെടെ എച്ച്1 എൻ1 ബാധിച്ച് നാലുമാസത്തിനിടെ 23 പേർക്ക് ജീവഹാനി സംഭവിച്ചു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രിയിലായി രോഗലക്ഷണങ്ങളുമായി നിരവധിപേർ ചികിത്സയിലാണ്.
തിരുവനന്തപുരം കൂടാതെ കൊല്ലം, പാലക്കാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമായിരിക്കുന്നത്. കൂടാതെ, എലിപ്പനിയും മലേറിയയും മിക്ക ജില്ലയിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലപ്പുറത്ത് ഒരു ഡിഫ്തീരിയ കേസും റിേപ്പാർട്ട് ചെയ്തു. വെള്ളത്തിൽനിന്ന് പകരുന്ന മഞ്ഞപ്പിത്തവും വ്യാപകമെന്നാണ് കണക്കുകൾ നൽകുന്ന വിവരം. പനിയും പകർച്ചവ്യാധികളും സംസ്ഥാനത്ത് വ്യാപകമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമല്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.