ദത്ത് വിവാദം: അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്ന് ശിശുവികസന വകുപ്പ്. അനുപമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് വകുപ്പ് മറുപടി നൽകിയിരിക്കുന്നത്.

റിപ്പോർട്ട് പുറത്തുവിടുന്നത് ബാലനീതി നിയമത്തിനെതിരാണെന്നാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. ഇതില്‍ തൃപ്തയല്ലെങ്കില്‍ അപ്പീലിന് പോകാമെന്നും വനിതാ ശിശുവികസന വകുപ്പ് പറയുന്നു.

കഴിഞ്ഞ നവംബര്‍ 24ാം തീയതിയാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ ഐ.എ.എസ് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലെ വിശദാംശങ്ങൾ അറിയണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ ശിശുവികസന വകുപ്പിനെ സമീപിച്ചത്. 

Tags:    
News Summary - Department of Child Development says investigation report will not be released in adoption controversy.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.