കരുവന്നൂർ സഹകരണബാങ്കിലെ നിക്ഷേപകർക്ക് പണം തിരികെ നൽകും; ഇതിനായി പ്രത്യേക ഓഡിയെടുക്കും -വി.എൻ.വാസവൻ

തിരുവനന്തപുരം: കരൂവന്നൂർ സർവീസ് സഹകരണബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടു വരുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. നാലര ലക്ഷം രൂപ നിക്ഷേപകർക്ക് ഇപ്പോൾ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക കൂടി നൽകുന്നതിനായി കേരള ബാങ്കിൽ നിന്നും പ്രത്യേക ഓഡി നൽകുമെന്നും സഹകരണ മന്ത്രി പറഞ്ഞു.

നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ നിന്നും റിസ്ക് ഫണ്ടിൽ നിന്നും പണം അനുവദിക്കും. കരുവന്നൂർ സഹകരണ ബാങ്കിൽ കൺസോട്യം രുപീകരിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ആർ.ബി.ഐ ഈ തീരുമാനത്തിന് എതിർപ്പുയർത്തുകയായിരുന്നുവെന്ന് വി.എൻ വാസവൻ പറഞ്ഞു.

കരുവന്നൂരിൽ നിക്ഷേപ തുക ലഭിക്കാത്തിനിടെ തുടർന്ന് ചികിത്സ നടത്താൻ സാധിക്കാതെ സ്ത്രീ മരിച്ച സംഭവത്തെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബാങ്കിൽ നിന്നും പണം ലഭിക്കാത്തി​തിനെ തുടർന്നാണോ അവർ മരിച്ചതെന്നതിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടിയശേഷം തുടർ നടപടിയുണ്ടാകുമെന്നും വി.എൻ വാസവൻ അറിയിച്ചു. പാലക്കാട് കണ്ണമ്പ്രയിലെ സഹകരണബാങ്കിലെ അഴിമതിയെ കുറിച്ചുള്ള ചോദ്യത്തിന് അതേകുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - Depositors of Karuvannur Cooperative Bank will be refunded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.