തിരുവനന്തപുരം: സമവായശ്രമങ്ങളെപ്പറ്റി പറയുേമ്പാഴും ഉൾേപ്പാരിൽ അയവില്ലാതെ സംസ്ഥാന കോൺഗ്രസ്. അനുനയനീക്കങ്ങൾക്ക് വഴങ്ങാനില്ലെന്ന സൂചന നൽകി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കടുത്ത പ്രതികരണത്തോടെ വീണ്ടും കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിഞ്ഞിരുന്നു.
പിന്നാലെ വിമർശനത്തിെൻറയും കടന്നാക്രമണത്തിെൻറയും ഭാഷയിൽ കൂടുതൽ നേതാക്കളെത്തി. ഡി.സി.സി അധ്യക്ഷ പട്ടികയുടെ പേരിൽ ഉടലെടുത്ത തർക്കത്തിൽ സമവായ ശ്രമവുമായി എ.െഎ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ ദിവസങ്ങൾക്കകം എത്താനിരിെക്കയാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള പോർവിളി. അതിനിടയിലും സമവായനീക്കത്തെ അനുകൂലിച്ച് ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും പ്രതികരിച്ചു.
കഴിഞ്ഞദിവസം കോട്ടയത്ത് പുതിയ ഡി.സി.സി അധ്യക്ഷെൻറ സ്ഥാനമേൽക്കൽ ചടങ്ങിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ചെന്നിത്തല കടുത്ത വിമർശനം നടത്തിയത്. നേതൃത്വത്തിന് ധാർഷ്ട്യവും അഹങ്കാരവുമാണെന്ന് പരോക്ഷമായി കുറ്റപ്പെടുത്തിയ അദ്ദേഹം, അച്ചടക്കഭീഷണി വേണ്ടെന്ന മുന്നറിയിപ്പും നൽകി. ചെന്നിത്തലയെ ഇതേ വേദിയിൽത്തന്നെ പിന്തുണച്ചും പാർട്ടിയിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനം ചൂണ്ടിക്കാട്ടിയും എ ഗ്രൂപ് നേതാവ് കെ.സി. ജോസഫ് രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.
അതേവേദിയിൽ ഉണ്ടായിരുന്നിട്ടും ചെന്നിത്തലക്ക് മറുപടി നൽകാതിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞദിവസം കടുത്ത വിമർശനം നടത്തി. ഉമ്മൻ ചാണ്ടിയെ മുന്നിൽനിർത്തി ഗ്രൂപ് കളിക്കാൻ നോക്കേണ്ടെന്ന മുന്നറിയിപ്പാണ് ചെന്നിത്തലക്ക് തിരുവഞ്ചൂർ നൽകിയത്. ചെന്നിത്തലയുടെ പ്രതികരണം അതിരുകടെന്നന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖും വിമർശിച്ചു. ഡി.സി.സി അധ്യക്ഷന്മാർ ചുമതലയേൽക്കുന്ന വേദി കലാപവേദി ആക്കേണ്ടവയല്ലെന്ന് പറഞ്ഞ് ചെന്നിത്തലക്കെതിരെ പരോക്ഷ വിമർശനം നടത്തിയ കെ. മുരളീധരൻ, പാർട്ടിയിൽ പുനഃപ്രവേശിപ്പിക്കണമെന്ന് കെ. കരുണാകരൻ മരണക്കിടക്കയിൽനിന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടും തയാറാകാതെ അന്നത്തെ സംസ്ഥാനനേതൃത്വം തന്നെ അപമാനിെച്ചന്ന് ഒാർമപ്പെടുത്തിയത് ചെന്നിത്തലക്കെതിരായ ഒളിയമ്പായി.
അതേസമയം, പാർട്ടിയിൽ അച്ചടക്കം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷനേതാവിെൻറയും കെ.പി.സി.സി പ്രസിഡൻറിെൻറയും കഴിഞ്ഞദിവസത്തെ വാക്കുകൾ. അഭിപ്രായപ്രകടനങ്ങൾ പാർട്ടിക്കുള്ളിലാകണമെന്ന് വ്യക്തമാക്കിയ കെ. സുധാകരൻ മറിച്ചുള്ള നീക്കം പാർട്ടിയെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കേണ്ടതിെൻറ ആവശ്യകത ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടിയപ്പോൾ അതിനുള്ള സന്നദ്ധത കെ.പി.സി.സി പ്രസിഡൻറ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.