തിരുവനന്തപുരം: നാട്ടിലേക്കിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കാനുള്ള മാർഗ നിർദേശവും നടപടിക്രമങ്ങളുംടങ്ങുന്ന ഉത്തരവുകളുടെ കാലാവധി സംസ്ഥാന സർക്കാർ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവിറക്കി. നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ നശിപ്പിക്കാനുള്ള ഉത്തരവിന്റെ കാലാവധി ഈ വർഷം മേയ് 17ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനായി സംസ്ഥാനം നൽകിയ നിർദേശം കേന്ദ്ര സർക്കാർ മടക്കിയിരുന്നു. കേരളത്തിൽ കാട്ടുപന്നികൾ മൂലം വനേതര പ്രദേശങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങളിൽ കുറവുണ്ടാകുന്നില്ല എന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശിപാർശ സമർപ്പിച്ചു.
ഇത് പരിശോധിച്ച സർക്കാർ, നാട്ടിലേക്കിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കാനുള്ള മാർഗ നിർദേശവും നടപടിക്രമങ്ങളുമടങ്ങുന്ന ഉത്തരവുകളുടെ കാലാവധി മേയ് 18 മുതൽ ഒരു വർഷത്തേക്കു കൂടി നീട്ടി. ഈ ഉത്തരവിറങ്ങി ഒരു മാസശേഷം നശിപ്പിച്ച കാട്ടുപന്നികളുടെ എണ്ണം സർക്കാറിന് സമർപ്പിക്കണമെന്നും എല്ലാ വനം ഡിവിഷനുകൾക്കും പ്രത്യേക കർമ സേനക്കും നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.