മലപ്പുറം: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷന്‍ (ഡി.എം.ഇ) കീഴിലുള്ള ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി (ഡി.ഇ.ടി) കോഴ്സിന് പി.എസ്.സി അംഗീകാരമില്ലാത്തത് ഉദ്യോഗാർഥികൾക്ക് തിരിച്ചടി. 13 വർഷം മുമ്പാണ് കോഴ്സ് ആരംഭിച്ചത്. വിഷയത്തിൽ ഉദ്യോഗാർഥികളും രക്ഷിതാക്കളും ആരോഗ്യ വകുപ്പിന് പരാതി നൽകിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഡിപ്പാർട്ട്മെൻറ് ഓഫ് മെഡിക്കൽ ഗ്യാസ്ട്രോയുടെ കീഴിലാണ് കോഴ്സ്. രണ്ട് വർഷത്തെ പഠനവും ആറ് മാസം പരിശീലനവും ഉൾപ്പെടുന്നതാണ് കോഴ്സ്. കോഴ്സ് പൂർത്തിയാക്കിയ ശേഷം ഗൈനക്കോളജി, റെസിപ്പിറേറ്ററി മെഡിസിൻ, സർജിക്കൽ ഗ്യാസ്ട്രോ, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിൽ പരിശീലനവും നടത്തുന്നുണ്ട്. ഒ.ജി.ഡി കോളനോസ്കോപ്പി, ഇ.ആർ.സി.പി മുതൽ ബയോപ്പസി ഹാൻഡിലിങ്ങിൽ വരെയാണ് പരിശീലനം തേടുന്നത്.
ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന് എൻഡോസ്കോപ്പി ടെക്നീഷ്യന്റെ സഹായം അനിവാര്യമാണ്. യോഗ്യതയുള്ളവരുണ്ടായിട്ടും സർക്കാർ മേഖലയിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻമാരുടെ തസ്തിക സൃഷ്ടിച്ചിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 118 പേരാണ് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ളത്. സ്വകാര്യ മേഖലയിൽ താൽക്കാലികമായി കുറഞ്ഞ വേതനത്തിനാണ് ഉദ്യോഗാർഥികൾ ജോലി ചെയ്യുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വകുപ്പിന് കത്ത് നൽകിയെങ്കിലും സർക്കാർ നിർദേശം വേണമെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. പ്ലസ്ടുവിന് 95 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കാണ് കോഴ്സിന് അഡ്മിഷൻ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.