കൊച്ചി: ശബരിമല ദർശനം നടത്താതെ തിരിച്ചു പോകില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇരുമുടിക്കെട്ട് തയാറാക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ദർശനം നടത്താതെ തിരിച്ചു പോകില്ലെന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് തൃപ്തി പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പുലർച്ചെ 4.30 ന് വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. പുറത്ത് പ്രതിഷേധം നടക്കുകയാണ്. രണ്ട് മൂന്നു തവണ ടാക്സി ബുക്ക് ചെയ്തു. എന്നാൽ തങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കിയാൽ വാഹനങ്ങൾ നശിപ്പിക്കുമെന്ന് ഡ്രൈവർമാരെ പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ പുറത്തു പോകാൻ കഴിയില്ലെന്നാണ് പൊലീസും പറയുന്നത്.
മറ്റൊരു ഗേറ്റിലൂടെ തങ്ങളെ പുറത്തെത്തിക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ അവിടെയും പ്രതിഷേധക്കാർ ഉണ്ടായിരുന്നു. തങ്ങൾക്ക് നിലക്കൽ എത്താൻ കഴിഞ്ഞാൽ ശബരിമല ദർശനം നടത്തുെമന്ന് പ്രതിഷേധക്കാർ ഭയക്കുന്നുവെന്നാണ് അതിനർഥം. അല്ലെങ്കിൽ തങ്ങളെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ദർശനം നടത്താതെ ഇവിടെ നിന്ന് തിരിച്ചു പോകില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.
തൃപ്തി േദശായിയും സംഘവും ഇന്ന് പുലർച്ചെ 4.30നാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. പുണെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് തൃപ്തി കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിന് പുറത്ത് ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നതിനാൽ ഇതുവരെയും തൃപ്തിക്ക് പുറത്തിറങ്ങാനായിട്ടില്ല. മണിക്കൂറുകളായി വിമാനത്താവളത്തിെൻറ ആഭ്യന്തര ടെർമിനലിനുള്ളിൽ തന്നെ കഴിയുകയാണ് തൃപ്തിയും കൂട്ടരും.
ബി.ജെ.പിയുടെ നേതൃത്വത്തിൽ ശരണം വിളികളുമായി സ്ത്രീകളുൾപ്പെടെയുള്ള നൂറുകണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിന് മുന്നിൽ പ്രതിഷേധിക്കുന്നത്. 300 ടാക്സികൾ വിമാനത്താവളത്തിലുണ്ടെങ്കിലും നാമജപ പ്രതിഷേധം ശക്തമായതിനാൽ ടാക്സികളും ഒാൺലൈൻ ടാക്സികളും വാഹന സൗകര്യം ഒരുക്കാൻ വിസമ്മതിച്ചു. ഇതിനു മുമ്പ് ഒാട്ടം പോയ ടാക്സികൾ പ്രതിഷേധക്കാൻ നശിപ്പിച്ചുവെന്നും നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇവരെയും കൊണ്ട് പോകാനാകില്ലെന്നുമാണ് ഡ്രൈവർമാരുടെ പക്ഷം. ആരോടും വിരോധമുണ്ടായിട്ടല്ലെന്നും പ്രതിഷേധം ഭയന്നാണ് ഒാട്ടം പോകാത്തതെന്നും ഡ്രൈവർമാർ പറയുന്നു.
മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസും അമ്പത് സി.െഎ.എസ്.എഫുകാരും തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. തൃപ്തിയെ പുറത്തെത്തിക്കാൻ പൊലീസ് കഠിന ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രതിഷേധം മൂലം വിജയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.