ബാലരാമപുരം: കമുകിന്‍കോട് അന്തോണീസ് ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രക്തസാക്ഷിയായി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ സ്മരണക്കായി നടത്തുന്ന രക്തദാന നേര്‍ച്ചയുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് നിര്‍വഹിച്ചു.
വൈകീട്ട് 5.30 ന് ഇടവക വികാരി ഫാ. ജോയ് മത്യാസ് കൊടിയേറ്റ് കർമം നിര്‍വഹിക്കും. തുടര്‍ന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. സി. ജോസഫ് മുഖ്യ കാർമികത്വം വഹിക്കുന്ന സമൂഹ ദിവ്യബലി.
വിശുദ്ധ പദവി പ്രഖ്യാപന ദിനമായ ഞായറാഴ്ച രാവിലെ 8.30ന് കൊല്ലം മുന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അതേസമയം തന്നെ തിരുവനന്തപുരത്തെ പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റന്‍ ദേവാലയത്തില്‍നിന്ന് ദേവാസഹായംപിള്ളയുടെ തുരുശേഷിപ്പും തിരുസ്വരൂപവും വഹിച്ച് കൊണ്ടുള്ള വാഹന പ്രദക്ഷിണം കത്തീഡ്രല്‍ വികാരി ഫാ. നിക്കളോസ് ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് പള്ളിയങ്കണത്തില്‍ വത്തിക്കാനില്‍നിന്നുള്ള വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ തത്സമയ സംപ്രേഷണം ഉണ്ടാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് മോണ്‍. റൂഫസ് പയസലിന്‍ മുഖ്യകാർമികനാകും. തിങ്കളാഴ്ച വൈകീട്ട് ആറിന് സമൂഹ ദിവ്യബലിക്ക് ഫാ. ലെനില്‍ ഫെര്‍ണാണ്ടസ് മുഖ്യ കാർമികനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.