തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണമല്ല നടപ്പാക്കാൻ പോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എസ്.എൻ.ഡി.പി പോലുള്ള സംഘടനകളുടെ വിമർശനം എന്തിനാണെന്ന് മനസ്സിലാവുന്നില്ല. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നും മന്ത്രി പറഞ്ഞു.
മുന്നാക്ക വിഭാഗത്തിലെ പാവങ്ങൾക്ക് 10 ശതമാനം സംവരണം നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനെ സാമ്പത്തിക സംവരണമായി പറയാൻ കഴിയുമോ എന്നും കടകംപള്ളി വാർത്തസമ്മേളനത്തിൽ ചോദിച്ചു.
ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതാണ് മുന്നാക്ക സംവരണം. ഉന്നത ജാതിയിൽപെട്ട പാവപ്പെട്ടവന് സംവരണം നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും പ്രഖ്യാപിത നിലപാട്. അതുകൊണ്ട് പിന്നാക്ക വിഭാഗങ്ങളുടെ അവസരമൊന്നും നഷ്ടപ്പെടുന്നില്ലെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.