ദുരിതാശ്വാസ ഫണ്ട്​: മലബാർ ദേവസ്വം​ ബോർഡ്​ ഉത്തരവിന്​ സ്​റ്റേ

കൊച്ചി: മലബാർ ദേവസ്വം​ ബോർഡിന്​ കീഴിലുള്ള ക്ഷേത്രങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിശ്ചിത തുക വീതം സംഭാവന നൽകണമെന്ന ദേവസ്വം കമീഷണറുടെ ഉത്തരവിന്​ ഹൈകോടതിയുടെ സ്​റ്റേ.

ക്ഷേത്രങ്ങളുടെ വരുമാനവും സാമ്പത്തികാവസ്​ഥയും പരിഗണിക്കാതെ നിശ്ചിത തുക വീതം നൽകണമെന്നാവശ്യപ്പെടുന്ന ഉത്തരവ്​ നിയമവിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി അന്താരാഷ്​ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ്​ എം.കെ. ഗോപിനാഥ് നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചി​​​െൻറ ഇടക്കാല ഉത്തരവ്.

ക്ഷേത്രങ്ങളിൽനിന്ന്​ പണം പിരിച്ചെടുക്കാൻ ഉത്തരവിടുന്നത്​ തന്നെ ശരിയായ നടപടിയല്ലെന്ന്​ ഹരജിയിൽ പറയുന്നു. പല ക്ഷേത്രങ്ങൾക്കും നിലനിൽപ്പിന്​ വേണ്ട സാമ്പത്തിക സാഹചര്യമോ വരുമാനമോ ഇല്ല​. മലബാർ ദേവസ്വത്തിന്​ കീഴിലുള്ള പല ക്ഷേത്രങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഒാരോ ക്ഷേത്രവും നിശ്ചിത തുക നൽകണമെന്ന് നിർബന്ധിക്കാനാവില്ല.

ക്ഷേത്രങ്ങളിൽ നീക്കിയിരിപ്പ്​ തുക ഉണ്ടോയെന്ന്​ പരിശോധന നടത്തി ആ തുകയാണ്​ ചട്ട പ്രകാരം കാരുണ്യ പ്രവർത്തനങ്ങൾക്ക്​ വിനിയോഗിക്കേണ്ടത്. ഇതിന്​ ദേവഹിതം പരിശോധിക്കുകയും ​വേണം. മലബാർ ദേവസ്വം കമീഷണറുടെ ഉത്തരവ്​ ഇൗ ചട്ടങ്ങളൊന്നും പാലിക്കാതെയുള്ളതാണ്​. അതിനാൽ ദേവസ്വം കമീഷണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - Devaswam Board Commissioner on CMRDF-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.