ഹിന്ദുക്കൾ വിചാരിച്ചാൽ സർക്കാറിന്​ ഇ​െട്ടറിഞ്ഞ്​ പോകേണ്ടിവരും -കെ.പി. ശശികല

തൃപ്പൂണിത്തുറ: ഹിന്ദുക്കൾ വിചാരിച്ചാൽ സർക്കാറി​ന്​ ഇ​െട്ടറിഞ്ഞ്​ പോകേണ്ട അവസ്​ഥയുണ്ടാകുമെന്ന്​ ഹിന്ദു ​െഎക്യവേദി സംസ്​ഥാന പ്രസിഡൻറ്​ കെ.പി. ശശികല. തിരുമല ദേവസ്വത്തിനുമേൽ ഒരുവിധ മോഹവും ആർക്കും വേണ്ട. കൊച്ചി ദേവസ്വം ബോർഡി​​​െൻറ തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ല. ഏതെങ്കിലും ശക്​തി ഉപയോഗിച്ച്​ ക്ഷേത്രം പിടിച്ചെടുക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ജില്ലയിലെ ക്ഷേത്രങ്ങൾ കൈ​േയറുകയും ഭണ്ഡാരങ്ങൾ താഴിട്ട്​ പൂട്ടുകയും ചെയ്യും. കുരിശ്​ മതചിഹ്​നമാണ്​. എന്നാൽ, റവന്യൂഭൂമിയിലെ കുരിശ്​ മതചിഹ്​നമല്ലെന്നും ലായം കൂത്തമ്പലത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ശശികല പറഞ്ഞു.

Tags:    
News Summary - devaswom board issues kp sasikala hindu aikyavedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.