കോട്ടയം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സുപ്രീംകോടതി ഭരണഘടനാ െബഞ്ചിെൻ വിധി എന്തായാലും നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുേരന്ദ്രൻ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംേകാടതി നടപടി സ്വാഗതാർഹമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സാമൂഹിക വിഷമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തിൽ കോടതി ഉചിതമായ തീരുമാനമെടുക്കമെന്ന പ്രതീക്ഷ. സംസ്ഥാന സർക്കാറിെൻറ നിലപാട് സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം പുരോഗതിയിലേക്ക് പോകുേമ്പാൾ ദുരാചാരങ്ങൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.